OPEN NEWSER

Saturday 25. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൂട്ടായ്മയില്‍ വയനാട് ജില്ലയ്ക്ക് പുതുമുഖം; മിഷന്‍ ക്ലീന്‍ വയനാട് വിജയമായി

  • Kalpetta
30 Aug 2018

കല്‍പ്പറ്റ:പ്രളയാനന്തര വയനാടിനെ പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മുക്കാല്‍ ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജില്ലക്ക് പുതുമുഖമായി.ഇന്ന് രാവിലെ 8 മുതല്‍ വൈകുവോളം നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍  ജില്ലയിലെ നഗരഗ്രാമാന്തരങ്ങള്‍  കൂടുതല്‍ വൃത്തിയുള്ളതാവുകയും കുടിവെളള സ്രോതസുകള്‍ മാലിന്യമുക്തമാകുകയും ചെയ്തു. മിഷന്‍ ക്ലീന്‍ വയനാട് യജ്ഞത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും 512 വാര്‍ഡുകളിലാണ് ശുചീകരണം നടന്നത്.  മണ്ണിടിച്ചിലിലും കുത്തൊഴുക്കിലും ഗതാഗതം തടസപ്പെട്ട പൊതു പാതകളിലെ മണ്ണ് നീക്കല്‍, ഓടകളും പൊതു ഇടങ്ങളും ശുചീകരിക്കല്‍, കിണറുകളിലെ ക്ലോറിനേഷന്‍, മാലിന്യനീക്കം, പുഴകളുടെയും ജല സ്രോതസുകളുടെയും ശുചീകരണം, പൊതു സ്ഥാപനങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയവയാണ് നടന്നത്.  ശുചീകരണത്തിന് കുടുംബശ്രീയില്‍ നിന്ന് മാത്രമായി 40,000 ത്തോളം സ്ത്രീകള്‍ പങ്കെടുത്തു.  ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പുറമെ സമീപ ജില്ലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി പങ്കെടുക്കുകയുണ്ടായി. 

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എം.ഐ ഷാനവാസ് എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളകട്ര്‍ വി. കേശവേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണത്തിന് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്,എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.ദേവകി, പി.ഇസ്മായില്‍,അഡ്വ. ഒ.ആര്‍ രഘു, പി.കെ അസ്മത്ത് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആര്‍.രേണുക, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത, തുടങ്ങിയവരും പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചെയര്‍മാനായും ജില്ലാ കളക്ടര്‍ എ.ആര്‍.അജയ്കുമാര്‍ കണ്‍വീനറായും സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കോര്‍ഡിനേറ്ററുമായുള്ള സമിതിയാണ് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വാര്‍ഡ്തല ശുചിത്വ സമിതികള്‍ക്കായിരുന്നു അതത് പ്രദേശത്തെ ഏകോപന ചുമതല. ആരോഗ്യ വകുപ്പ്, ഹരിതകേരള മിഷന്‍, കുടുംബശ്രീ, ജില്ലാ ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി എല്ലായിടത്തുമുള്ള വലിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  •  രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധം: ഇ.ജെ ബാബു
  • രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ല: എ.ഗഗാറിന്‍. 
  • ലോക ക്ഷയരോഗ ദിനാചരണം നടത്തി
  • നേരറിയാന്‍ നെന്മേനി;  സംസ്ഥാനത്തെ ഏറ്റവും വലിയ വിവരശേഖരണ സര്‍വ്വേയുമായി നെന്മേനി പഞ്ചായത്ത്     
  • മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി  യുവാവ് പിടിയില്‍
  • കേരള സംസ്ഥാന യുവജനകമ്മീഷന്‍  ജോബ്‌ഫെസ്റ്റ് മാര്‍ച്ച് 31 ന് കല്‍പ്പറ്റയില്‍. 
  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
  • ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മന്ത്രി വീണാ ജോര്‍ജ്; ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു 
  • രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ; മാനനഷ്ടക്കേസില്‍ വിധി പ്രഖ്യാപിച്ച് കോടതി; തിരിച്ചടിയായത് കര്‍ണാടകയിലെ പരാമര്‍ശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show