ബാണാസുരഡാം: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നറിയിപ്പുകള്‍ നല്‍കാറില്ലെന്നും, ഇതിന് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് ഷട്ടറുകള്‍ തുറന്നതെന്നുമുള്ള വസ്തുതാവിരുദ്ധമായി പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നത്. ഇത്തവണ ഒരു മുന്നറിയിപ്പും കൂടാതെയാണ് സാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഇതുകൊണ്ടണ് ചരിത്രത്തിലാദ്യമായി ഇത്രയും വലിയ വെള്ളപൊക്കമുണ്ടായതും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇതൊന്നും മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിന് എം.മുഹമ്മദ് ബഷീര്‍, നന്നാട്ട് ജോണി, കെ.ഹാരിസ്, പി.കെ അബ്ദുറഹ്മാന്‍, ജി.ആലി, പി അബു, എം.വി ജോണ്‍, സി.ഇ.ഹാരിസ്, കെ.ടി കുഞ്ഞബദുല്ല, കെ.വി ഇബ്രാഹിം, ജോസ്, ഡേവിഡ്, സി.കെ-അബ്ദുള്‍ ഗഫൂര്‍, കെ.മൊയ്തു, ഇ.സി അബ്ദുല്ല, ടി.പി ഹാരിസ്, കെ.വി അന്ത്രു, ബേബി, ഷമിര്‍ കുന്ദളം നേത്വത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍