അഞ്ച് വീടുകള്‍ നാമാവശേഷം..! പഞ്ചാരക്കൊല്ലിയിലേത് ഭീകരമായ ഉരുള്‍പ്പൊട്ടല്‍ ;പുലര്‍ച്ചെ രണ്ടാമത്തെ സ്ഥലത്തും ഉരുള്‍പൊട്ടി; മുഴുവന്‍ കുടുംബങ്ങളേയും മാറ്റിതാമസിപ്പിച്ചു; പഞ്ചാരക്കൊല്ലിയില്‍ അതീവജാഗ്രത

മാനന്തവാടി നഗരസഭയിലെ 36, 01 ഡിവിഷനുകളില്‍പ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്നലെ രാത്രിയോടെ അതിശക്തമായ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പഞ്ചാരക്കൊല്ലിയിലെ മലയുടെ പ്രധാനഭാഗം മുഴുവന്‍ ഇടിഞ്ഞുനിരങ്ങി താഴ്ഭാഗത്തേക്ക് വന്നതോടെ ഏക്കറ് കണക്കിന് ഭൂമി ചതുപ്പുനിലത്തിന് സമാനമായി. പ്രദേശത്തെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും മറ്റ് ചിലവീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ നിന്നിരുന്ന സ്ഥാനത്ത് നിലവില്‍ കല്ലുംമണ്ണും കുത്തിയൊലിച്ചുവന്ന് മൂടിയിരിക്കുകയാണ്. സൂചനകളുടെ അടിസ്ഥാനത്തില്‍ നേരത്തെതന്നെ ആളുകളെ മാറ്റിപാര്‍പ്പിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിഞ്ഞുപോയത്.
പഞ്ചാരക്കൊല്ലിയിലെ ചാപ്പന്‍ ചന്ദ്രന്‍, പികെ മണി, വിഡി ചന്ദ്രന്‍, മൂച്ചിക്കല്‍ സദാനന്ദന്‍, ശാരദ മണി എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നതെന്നാണ് സൂചന. പലവീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ മറ്റ് നാശനഷ്ടങ്ങളുടെ കാര്യം വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ മലയിടിച്ചിലിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ ജനങ്ങളെല്ലാം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു.കമ്പമല തൃശ്ശിലേരി എന്നിവിടങ്ങളിലും ഉരുല്‍പൊട്ടല്‍ വ്യാപകമാണ്. മഴകുറഞ്ഞതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഉഴുക്കിവിടുന്നജലത്തിന്റെ അളവ് മുന്നുതവണ കുറച്ചു ജില്ലയില്‍ 208 ദുരിതാശ്വാസക്യാമ്പുകളിലായി 27ആയിരത്തിലധികം പേര്‍ കഴിയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍