പി.വി ജോണിന്റെ കൊച്ചുമകന്‍ വാഹന അപകടത്തില്‍ മരിച്ചു

വയനാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി ജോണിന്റെ കൊച്ചുമകനും, കല്‍പ്പറ്റ യെസ് ഭാരത് പര്‍ച്ചേസിംഗ് മാനേജര്‍ കേണിച്ചിറ പാപ്ലശ്ശേരി ആലക്കല്‍ ഷാജിയുടെയും ഷീബയുടെയും മകനുമായ സ്‌റ്റെജിന്‍ ഷാജി (19) യാണ് മരിച്ചത്. മൈസൂര്‍ മഹാജന എഡ്യൂക്കേഷന്‍ കോളേജിലെ രണ്ടാം വര്‍ഷ ടൂറിസം വിദ്യാര്‍ത്ഥിയാണ് സ്‌റ്റെജിന്‍.ഇന്നലെ രാത്രി മൈസൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. സ്‌റ്റെജിനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.എന്നാല്‍ രാത്രി ഭക്ഷണം കഴിക്കാന്‍ നടന്നു പോകുന്ന വഴി കാറിടിക്കുകയായിരുന്നൂവെന്നും റിപ്പോര്‍ട്ടുണ്ട്.സ്‌റ്റെജിന്റെ മൃതദേഹം കെ.ആര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ ജോസഫ് കോട്ടയം, ശ്രീഹരി ബത്തേരി എന്നിവര്‍ ചികിത്സയിലാണ്. സ്‌റ്റെനി ഏക സഹോദരിയാണ്.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വാളവയല്‍ പള്ളി സെമിത്തേരിയില്‍ നടക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍