വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാനന്തവാടി കുഴിനിലം പുത്തന്‍പുര മതേക്കല്‍ ജോസിന്റെ മകന്‍ നിധീഷ് ജോസ് (32) മരണപ്പെട്ടു. .കഴിഞ്ഞ ശനിയാഴ്ച ബത്തേരിയില്‍ വെച്ച് ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത് .തുടര്‍ന്ന് ബത്തേരി ഹോസ്പ്പിറ്റല്‍,മേപ്പാടി വിംസ് ഹോസ്പിറ്റല്‍,കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സ നല്‍കിയെങ്കിലും ഇന്ന് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍