പെയ്‌തൊഴിയാതെ വയനാട്..! കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

മാനന്തവാടി:വയനാട് ജില്ലയില്‍ രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. ഇന്ന് രാവിലെ പത്തര വരെയുള്ള കണക്കനുസരിച്ച് 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 92 കുടുംബങ്ങളിലെ 353 ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ 3 താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.ജില്ലയില്‍ മിക്കയിടങ്ങളിലേയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. റോഡുകളില്‍ വെള്ളം കയറിയതുമൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്.
തൊണ്ടര്‍നാട്, വെള്ളമുണ്ട, തരിയോട്, എടവക, തവിഞ്ഞാല്‍, പനമരം, പുല്‍പ്പള്ളി, കോട്ടത്തറ, വെങ്ങപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക കെടുതി രൂക്ഷമായിരിക്കുന്നത്.വൈത്തിരി താലൂക്കില്‍ മാത്രമായി 6 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ 2 ക്യാമ്പുകളും തുറന്നിട്ടുണ്ട്.കാപ്പുവയല്‍ ഗവ.എല്‍പി, കരിങ്കുറ്റി ഗവ.ഹൈസ്‌ക്കൂള്‍, കോട്ടത്തറ ഗവ.ഹൈസ്‌ക്കൂള്‍, ഇ കെ നായനാര്‍ സാംസ്‌കാരിക നിലയം, തെക്കും തറ അമ്മ സഹായം യു പി സ്‌ക്കൂള്‍, മുണ്ടേരി ഗവ. ഹൈസ്‌ക്കൂള്‍ തുടങ്ങിയിടങ്ങളിലാന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. തോരാത്ത മഴയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍