നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തോട്ടിലേക്ക് പതിച്ചു; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കാട്ടിക്കുളം തോല്‍പ്പെട്ടി റൂട്ടില്‍ നായ്ക്കട്ടി പാലത്തിനോട് ചേര്‍ന്നാണ് അപകടം സംഭവിച്ചത്.തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് തിക്കോടി സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും പരുക്കുകളൊന്നുമില്ല. പാലത്തിനോട് ചേര്‍ന്ന് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ഇവിടം നിരന്തരം അപകടങ്ങള്‍ സംഭവിക്കുക പതിവാണ്. ഇവിടെ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മുന്നറിയിപ്പ് ബോര്‍ഡുകളും, അതോടൊപ്പം സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍