വെള്ളമുണ്ട കൊലപാതകം; ദുരൂഹതയേറുന്നു

വെള്ളമുണ്ട:യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മോഷണശ്രമമാണ് ലക്ഷ്യമെന്ന് ആദ്യം കരുതിയിരുന്നൂവെങ്കിലും ഏറ്റവും ലളിതമായ രീതിയില്‍ ജീവിക്കുന്നതും, സാമ്പത്തികമായി മുന്നോക്കമല്ലാത്തതുമായ വീട്ടിലെ രണ്ട്‌പേരെ മോഷണത്തിന് വേണ്ടി മാത്രം കൊലചെയ്യുമോയെന്നുള്ള സംശയം അവശേഷിക്കുകയാണ്. കൊല്ലപ്പെട്ട ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19 ) എന്നിവര്‍ക്ക് തലക്കും,കഴുത്തിനുമാണ് വെട്ടേറ്റിരിക്കുന്നത്. കിടപ്പുമുറിയില്‍ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ പ്രതി/പ്രതികള്‍ കൃത്യത്തിന് ശേഷം വാതിലിന് സമീപവും, പരിസരത്തും മുളക് പൊടി വിതറിയിട്ടുമുണ്ട്.മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. മുസ്ലീം മതത്തിലെ യാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ട ഇരുവരുടേയും വിവാഹം വളരെ ലളിതമായ രീതിയിലാണ് നടത്തിയത്. ഉമ്മറിന്റെ വീടിന് സമീപം ജ്യേഷ്ഠന്‍ മൂനീര്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ കയറിക്കൂടലും, ഇവരുടെ വിവാഹവും ഒരുദിനമാണ് നടത്തിയത്. ഇവരുടെ ഉമ്മ ആയിഷ ഉമ്മറിന്റെ കൂടെയാണ് താമസിച്ച് വന്നിരുന്നതെങ്കിലും ഇന്നലെ അവര്‍ മുനീറിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക ദൃശ്യം കണ്ട്.
ഇരുവരേയും മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് വെട്ടികൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. തലയ്ക്കും കഴുത്തിനുമാണ് വെട്ട്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നതെങ്കിലും മുറിയൊന്നും അലങ്കോലപ്പെട്ടിട്ടില്ല. സ്വര്‍ണ്ണമോ മറ്റോ മോഷണം പോയതായി ഇതുവരെ വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷംമാത്രമാണ് അത്തരം കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. വിരലടയാള വിദഗ്ധരും, സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി സ്ഥലം സന്ദര്‍ശിച്ചു. മാനന്തവാടി ഡിവൈഎസ്പി എംകെ ദേവസ്യ, പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി, വെള്ളമുണ്ട, തലപ്പുഴ, മാനന്തവാടി സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍