വാഹനാപകടത്തില്‍ യുവാവ് മരിച്ചു

പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ സ്വകാര്യ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പാടിച്ചിറ ഇല്ലിച്ചോട് കൊല്ലമ്പറമ്പില്‍ രാജീവന്‍ മിനി ദമ്പതികളുടെ മകന്‍ അനന്തു (18) വാണ് മരിച്ചത്.ഇന്ന് വൈകുന്നേരം 3.30 ഓടെ മുള്ളന്‍കൊല്ലിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.പുല്‍പ്പള്ളി പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ അനന്തു സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ അനന്തുവിനെ പുല്‍പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.അഞ്ജന ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍