തോല്‍പ്പെട്ടി അതിര്‍ത്തിയില്‍ വാഹനപകടം.ഒരാള്‍ മരണപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

കര്‍ണ്ണാടക കുട്ട സ്വദേശിയും ഇപ്പോള്‍ തോല്‍പ്പെട്ടിയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ സുധി (30 ) ആണ് മരണപ്പെട്ടത്. സഹയാത്രികരായ സച്ചിനും, മുനിയാണ്ടി എന്ന് വിളിപ്പേരുള്ള മറ്റൊരാള്‍ക്കും പരുക്കുണ്ട്. ഇവര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴല്‍ക്കിണറില്‍ തട്ടി മറിഞ്ഞതായാണ് സൂചന. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മൃതദേഹം കുട്ടം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍