മാനന്തവാടി തിരുവനന്തപുരം മിന്നല്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക്; പുലര്‍ച്ചെ കായംകുളം ദേശിയപാതയില്‍വെച്ചാണ് അപകടം

കായംകുളം മാനന്തവാടിയില്‍ നിന്നും നാടുകാണി ചുരം വഴി തിരുവനത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് ബസ്സും, ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവറായ കോഴിക്കോട് സ്വദേശി മുനീറിനും, ലോറി ഡ്രൈവര്‍ സനല്‍ കുമാറിനും സാരമായ പരുക്കേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരുക്ക് നിസാരമാണ്. കായംകുളം ദേശീയ പാതയില്‍ ഒഎന്‍കെ ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ചു പോയതിനാല്‍ നൂറു മീറ്ററോളം ഡ്രൈവറില്ലാതെ ഓടിയ ബസ് പാതയുടെ വശത്തേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ആയതിനാല്‍ ജംഗ്ഷനില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍