OPEN NEWSER

Saturday 01. Apr 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാലവര്‍ഷക്കെടുതി: കരുതിയിരിക്കാന്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം 

  • Kalpetta
13 Jun 2018

കാലവര്‍ഷക്കെടുതിയ്‌ക്കെതിരെ കരുതിയിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എ ആര്‍ അജിത്കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അപകടകരമായ നിലയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു നീക്കണം. നിര്‍ദ്ദേശം പാലിക്കാത്തവരുടെ മരങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം ഉടമസ്ഥരുടെ പക്കല്‍ നിന്നും ഈടാക്കും. പുഴക്കടവുകളിലും, തടാകങ്ങളിലും, അപകടകരമായ കയങ്ങളുള്ള പ്രദേശങ്ങളിലും അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണം. മലയോരമേഖലയിലെ പാലങ്ങള്‍, കള്‍വെര്‍ട്ട് എന്നിവയുടെ അടിയിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും കമ്പി വേലി/മതില്‍ കെട്ടി സംരക്ഷിക്കണം. പുറമ്പോക്കിലുള്ള പ്രവര്‍ത്തനം നിലച്ച കുളങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല മീനങ്ങാടി ജിയോളജിസ്റ്റിനാണ്. അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടേണ്ടണ്‍ സാഹചര്യം ഉണ്‍ണ്ടായാല്‍ ചുമതലയുള്ളവര്‍ 24 മണിക്കൂര്‍ മുന്‍പ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കണം. ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വ്വഹണകേന്ദ്രത്തില്‍ (ഫോണ്‍ 04936204151) പ്രസ്തുത വിവരം അറിയിക്കണം. താലൂക്ക് ഓഫീസുകളിലെ വി.എച്ച്.എഫ് റേഡിയൊ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. സ്‌കൂളുകളുടെ സുരക്ഷ തദ്ദേശഭരണസ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ആശുപത്രികളുടേത് ഉറപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം.

 

മഴക്കാലത്ത് പുഴക്കടവുകളിലും, തോടുകളിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുമ്പോള്‍ എടുക്കേണ്ടണ്‍ മുന്‍കരതലുകളെക്കുറിച്ചും അടിയന്തരിഘട്ടത്തില്‍ സ്വീകരിക്കേണ്ടണ്‍ സുരക്ഷ മുന്‍കരുതലിനെക്കുറിച്ചും ജൂണ്‍ 15 ന് മുന്‍പ് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കണം. കാരാപ്പുഴ ഡാം, ബാണാസുരസാഗര്‍ ഡാം, പെരിക്കല്ലൂര്‍ കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ തോണി മറിഞ്ഞ് മുന്‍പ് അപകടമുണ്ടണ്‍ായ ഇടങ്ങളില്‍ വില്ലേജ് ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ ചങ്ങാടയാത്ര നിരീക്ഷിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

 

 

 

 

 

 

 

   

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വനസൗഹൃദ സദസ്സ് സംസ്ഥാനതല ഉദ്ഘാടനം എപ്രില്‍ 2ന് മാനന്തവാടിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
  • തദ്ദേശ സ്ഥാപനങ്ങള്‍; വാര്‍ഷിക പദ്ധതി അംഗീകാരം പൂര്‍ത്തിയായി
  • വയനാട് മെഡിക്കല്‍ കോളേജ്: മള്‍ട്ടിപര്‍പ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും കാത്ത് ലാബിന്റേയും  ഉദ്ഘാടനം  ഏപ്രില്‍ 2 ന്
  • കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലിയ സംഭവം: അത്തരക്കാര്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യരല്ല: കെ.സി വേണുഗോപാല്‍.
  • രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.
  • കാട്ടാന ശല്യം തുടര്‍ക്കഥയാകുന്നു
  • ബൈക്കപകടത്തില്‍ യുവാവിന്  ഗുരുതര പരിക്ക്
  • 'കരുതലും കൈത്താങ്ങും' മെയ് 27 മുതല്‍ താലൂക്ക്തല  അദാലത്തുകള്‍; അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ 15 വരെ സമര്‍പ്പിക്കാം
  • ഹൃദ്രോഗ ചികിത്സ; മെഡിക്കല്‍ കോളേജ് കാത്ത് ലാബ് വയനാടിന് നേട്ടമാകും; ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 10880 ചതുരസ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടം
  • വയനാട് ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show