ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പുല്‍പ്പള്ളി ഇരുളം ടൗണിലെ ആദ്യകാല ചുമട്ട് തൊഴിലാളിയായ ഇരുളം കുന്നേപ്പറമ്പില്‍ ഷാജി (46) യാണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ ഇരുളം പുല്‍പ്പള്ളി റോഡിലെ ഇറക്കത്തില്‍വെച്ചാണ് അപകടം. ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളിക്ക് പോകുകയായിരുന്ന ഈ.കെ.ബി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ ഷാജിയെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. സജിനിയാണ് ഭാര്യ. ഷാനില്‍, രഹന എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍