ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളില്‍ മരശിഖരം ഒടിഞ്ഞുവീണു; യുവാവിന് തലയ്ക്ക് ഗുരുതര പരുക്ക്

മുട്ടില്‍ മാണ്ടാട് റോഡിലെ അല്ലിപ്ര മമ്മൂട്ടിയുടെ മകന്‍ നിസാറിനാണ് പരുക്കേറ്റത്. കര്‍ണ്ണാടകയില്‍ ഇഞ്ചി കൃഷി നടത്തുന്ന സ്ഥലത്തു നിന്നും വരുന്ന വഴിക്ക് ഉദ്ബൂര്‍ ചെക്ക് പോസ്റ്റിന് സമീപം വെച്ച് നിസാര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. നിസാറിന്റെ തലയ്ക്ക് മുകളിലേക്കാണ് മരകൊമ്പ് വീണത്. തുടര്‍ന്ന് തലയക്ക് ഗുരുതര പരുക്കേറ്റ നിസാറിനെ ആദ്യം എച്ച് ഡി കോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം മൈസൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. അപകടസ്ഥലത്തെത്തിയ കര്‍ണ്ണാടക വനപാലകരാണ് നിസാറിനെ ആശുപത്രിയിലെത്തിച്ചത്. നിസാറിന്റെ മാതൃസഹോദരന്‍ അസ്സൈന്റെ കെഎല്‍ 11 ബി 7821 നമ്പര്‍ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍