നിയന്ത്രണംവിട്ട കാര്‍ ഇരുചക്ര ഷോറൂമിലേക്ക് ഇടിച്ചു കയറി ;പതിനാറോളം ഇരുചക്രവാഹനങ്ങള്‍ തകര്‍ന്നു

കല്‍പ്പറ്റ കൈനാട്ടിയിലെ യമഹ ഷോറൂമിലേക്ക് നിയന്ത്രണം വിട്ട മഹിന്ദ്ര സൈലോ കാറിടിച്ച് കയറി ബൈക്കുകളും, സ്‌കൂട്ടറുകളും തകര്‍ന്നു. പതിനാറോളം വാഹനങ്ങള്‍ പൂര്‍ണ്ണമായും, ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെ രോഗിയെ എടുക്കാനായി അമിത വേഗത്തിലെത്തിയ കാറാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഒന്നര ലക്ഷത്തോളം വിലയുള്ള യമഹ ആര്‍ വണ്‍ ഫൈവ്, മുക്കാല്‍ ലക്ഷം വിലയുള്ള 3 എഫ് സെഡ്, 3 സ്‌ക്കൂട്ടറുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. കല്‍പറ്റ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മെറ്റല്‍കൂനയില്‍ കയറി തെറിച്ച് സര്‍വ്വീസ് കഴിഞ്ഞ് നിരത്തി വെച്ചിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറും ഭൂരിഭാഗവും തകര്‍ന്നിട്ടുണ്ട്. കാര്‍ െ്രെഡവറെ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍