കെഎസ്ആര്‍ടിസി ബസ്സിടിച്ച് ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷണവേലി തകര്‍ന്നു

മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ നാലാംമൈലിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ സംരക്ഷണ വേലിയാണ് കെഎസ്ആര്‍ടിസി ബസ്സിടിച്ച് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലക്കാട് ചിറ്റൂരില്‍ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന ചിറ്റൂര്‍ ഡിപ്പോയിലെ ബസ്സാണ് നിയന്ത്രണം വിട്ട് സംരക്ഷണവേലിയില്‍ ഇടിച്ചത്. ബസ്സിന്റെ ലീഫ് സെറ്റ് തകരാറായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ലൈറ്റിന്റെ പ്രധാന പോസ്റ്റിന് തകരാറൊന്നും സംഭവിച്ചില്ലെങ്കിലും വയറിംഗടക്കമുള്ളവയക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍