മാനന്തവാടി കമ്മന വളളിയൂര്‍ക്കാവ് ക്ഷേത്ര റോഡില്‍വെച്ചാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ വാഴത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ജീപ്പിനുള്ളില്‍ പതിനൊന്ന് കുട്ടികള്‍ ഉണ്ടായിരുന്നൂവെങ്കിലും ആര്‍ക്കും സാരമായ പരുക്കുകളില്ല. വളരെ നിസാരമായ പരുക്കുകളോടെ എട്ടോളം കുട്ടികളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാകുട്ടികളും ഒമ്പത് വയസില്‍ താഴെ പ്രായമുള്ളവരാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍