സ്വകാര്യബസ്സും, കാറും കൂട്ടിയിടിച്ചു;അഞ്ച് പേര്‍ ചികിത്സതേടി

മാനന്തവാടിയില്‍ നിന്നും ബത്തേരിയിലേക്ക് പോകുന്ന സെന്റ് തോമസ് ബസ്സും, മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ആറാംമൈല്‍ കെല്ലൂരില്‍ വെച്ച് മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ കാര്‍ ഡ്രൈവര്‍ എള്ളുമന്ദം കാക്കഞ്ചേരി തെന്നിറ്റാല്‍ ഗംഗാധരന്‍ (50) നെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളേറ്റ ആറാംമൈല്‍ സ്വദേശിനി സുനീറ, നെല്ലിയമ്പം സ്വദേശിനി റാഷിദ, തോണിച്ചാല്‍ സ്വദേശിനി വിനീത, മാനാഞ്ചിറ സ്വദേശി മൂസ എന്നിവര്‍ ജില്ലാശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയശേഷം മടങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍