കെ എസ് ആര്‍ ടി സി ബസ്സുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍മാര്‍ക്ക് പരുക്ക്

കുന്ദമംഗലം: കോഴിക്കോട് വയനാട് ദേശീയ പാതയില്‍ പന്തീര്‍പാടത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും, ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഇരു ബസ്സുകളുടെയും മുന്‍വശം തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ പന്തീര്‍പാടം മുസ്‌ലിം ലീഗ് ഓഫീസിന് മുമ്പിലാണ് അപകടം. പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. ഈ ബസ്സുകളിലെയും െ്രെഡവര്‍മാര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്. ചില യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍