ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ബത്തേരി അമ്പലവയല്‍ മഞ്ഞപ്പാറ അലവിസുലേഖ ദമ്പതികളുടെ മകന്‍ സവാദ് (19), മഞ്ഞപ്പാറ അഷ്‌റഫ്‌സുലേഖ ദമ്പതികളുടെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അമ്പലവയല്‍ ആര്‍എആര്‍എസിന് സമീപമായിരുന്നു അപകടം.സവാദ് പ്ലസ്ടൂ പഠനത്തിനുശേഷം ഉപരിപഠനത്തിനായിരിക്കുകയായിരുന്നു. അനസ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ബികോം രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയായിരുന്നു. ഉനൈസ്, മുഹ്‌സിന എന്നിവരാണ് സവാദിന്റെ സഹോദരങ്ങള്‍. ആദിലയാണ് അനസിന്റെ സഹോദരി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ആനപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍