ഡോ.ബോബി ചെമ്മണൂര്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തൃശൂര്‍: സ്‌കൂള്‍ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹോപഹാരവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ തൃശ്ശൂരിലെ 200 ഓളം നിര്‍ധന കുടുംബങ്ങളിലെത്തി.സ്‌കൂള്‍ ബാഗും നോട്ട് ബുക്കുകളും അടക്കമുള്ള പഠനോപകരണങ്ങള്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ കുട്ടികള്‍ക്ക് നെരീട്ട് കൈമാറി.കൊക്കാല മുതല്‍ ദിവാന്‍ജിമൂല വരെയുള്ള വിവിദ സ്ഥലങ്ങളിലെ കോളനികളില്‍ കാല്‍നടയായി സഞ്ചരിചായിരുന്നു വിതരണം.ദൈവം തന്നത് സഹജീവികള്‍ക്ക് പങ്കുവൈക്കുന്നത് ചെയ്യുന്നതാണെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.സാമൂഹ്യ പ്രവര്‍ത്തകനായ ജോസ് ആന്റണിയാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍