മാനന്തവാടി ബ്ലോക് പഞ്ചായത്ത് എന്‍ട്രന്‍സ് കോച്ചിങ് അഴിമതി:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് കേസ്;അഴിമതി വാര്‍ത്ത പുറത്ത് കൊണ്ടുവന്നത് ഓപ്പണ്‍ ന്യൂസര്‍

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 201516 സാമ്പത്തിക വര്‍ഷത്തിലെ ടി.എസ്.പി.ഫണ്ടിലെ 37 ലക്ഷത്തോളം രൂപ ഉപയോഗിച്ച് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയെന്ന പേരില്‍ വ്യാജരേഖ ചമച്ചതിനും, വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുമാണ് വിജിലന്‍സ് കേസ്. അമേരിക്കന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പി ആര്‍ ഒ കെ.പി.ഫിലിപ്പ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതരാമന്‍, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീതബാബു, വിദ്യാഭ്യസ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മയേശുദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി കെ.മോഹനന്‍നായര്‍, ഹെഡ് ക്ലാര്‍ക്ക് സിബി തോമസ് എന്നിവര്‍ക്ക് എതിരെയാണ് വയനാട് വിജിലന്‍സ് അന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈഎസ്പിയായിരുന്ന കെ.കെ.മാര്‍ക്കോസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് 201516 വര്‍ഷം നടപ്പാക്കിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ട്രന്‍സ് പരിശീലന പദ്ധയില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സും ധനകാര്യ വകുപ്പുമാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. 34 ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് ടി.എസ്.പി ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചത്. മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. കാളന്‍ കോളജ്, നല്ലൂര്‍നാട് അംബേദ്കര്‍ എന്നിവിടങ്ങളിലായി 205 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയതായാണ് രേഖ. പരിശീലനത്തിന് ഒരു വിദ്യാര്‍ഥിക്ക് 1600 രൂപയാണ് നിശ്ചയിച്ചിരുന്നത്. പഠനോപകരണങ്ങള്‍, യാത്ര, ഭക്ഷണം തുടങ്ങിയവയും നല്‍കണം. ഇതുപ്രകാരം 205 വിദ്യാര്‍ഥികള്‍ക്ക് പി കെ കാളന്‍ സ്മാരക കോളേജ്, നല്ലൂര്‍നാട് അംബേദ്കര്‍ വിദ്യാലയം എന്നിവടങ്ങളില്‍ പരിശീലനം നല്‍കി എന്നാണ് സ്ഥാപനം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ സ്ഥാപനം നല്‍കിയ ലിസ്റ്റിലുള്ള വിദ്യാര്‍ഥികളില്‍ പകുതിപേര്‍ക്കുപോലും പരിശീലനം നല്‍കിയില്ലെന്നായിരുന്നു പരാതി. മുഴുവന്‍ കുട്ടികളും മുഴുവന്‍ ദിവസങ്ങളിലും പരിശീലനത്തില്‍ പങ്കെടുത്തതായി കാണിച്ച് തുക കൈപ്പറ്റാനായിരുന്നു ശ്രമം. ഇതിനായി പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയ സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് ഓഫിസര്‍ സമീപിച്ചപ്പോഴാണ് സംഭവം വിവാദമാവുന്നതും അന്വേഷണം ആരംഭിച്ചതും. നിരന്തര സമ്മര്‍ദങ്ങളെ തുടര്‍ന്ന് പണം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പണം നല്‍കാതിരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ഭക്ഷണം, യാത്രാപ്പടി എന്നിവയിലൂടെയെല്ലാം വന്‍ തുക കൈപ്പറ്റാനായിരുന്നു കട്ടപ്പന ആസ്ഥാനമായുള്ള അമേരിക്കന്‍ എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന്റെ ശ്രമം. ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തകളെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ നിന്നുള്ള ധനകാര്യ വിഭാഗവും സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്‌കൂളില്‍ നിന്നും കഴിഞ്ഞ തവണ പഠനം പാതി വഴിയില്‍ നിര്‍ത്തി പോയ വിദ്യാര്‍ഥി പരിശീലന പരിപാടിയില്‍ മുഴുവന്‍ ദിവസങ്ങളിലും പങ്കെടുത്തതായാണ് രേഖയിലുള്ളത്. വയനാട് വിജിലന്‍സ് സി.ഐ ഷാജി വര്‍ഗീസ് നടത്തിയ അന്വേഷണത്തിലും മുഴുവന്‍ വിദ്യാര്‍ഥികളും പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലന്ന് വ്യക്തമായിരുന്നു. വിജിലന്‍സ് വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ടും മൂന്നും ദിവസം പരിശീലനത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ ദിവസവും പങ്കെടുത്തതായാണ് രേഖകളില്‍ ഉള്ളത്.
പിന്നിട് സ്ഥാപനത്തിന്റെ നടത്തിപ്പികാരനയ കെ.പി.ഫിലിപ്പ് കുട്ടികളുടെ ഹാജര്‍ പുസ്തകത്തില്‍ തിരിമറി നടത്തി 205 കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയതായി വ്യാജരേഖ ബ്ലോക്കില്‍ സമര്‍പ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരും ചേര്‍ന്ന് മോണിറ്ററിംഗ് കമ്മറ്റിയെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയും മുപ്പത്തിമൂന്ന്‌ലക്ഷത്തി ആറായിരത്തി എഴുനൂറ് രൂപ നല്‍കുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബില്ല് പാസ്സാക്കി കൊടുക്കുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്നും സര്‍ക്കാരിനെ വഞ്ചിക്കുന്നതിന് ഗുഡാലോചന നടത്തിയെന്നും കരാര്‍ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇടപെട്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സാമ്പത്തിക ലാഭത്തിനും ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഐ.പി.സി 120 (എ),420,465,468,471 ഐപിസി എന്ന വകുപ്പ് പ്രകാരമാണ് കേസ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍