വടക്കോട്ട് നോക്കി പുലഭ്യം പറയുന്ന രീതി നിര്‍ത്തണം: സുരേഷ് ഗോപി എം.പി.

കല്‍പ്പറ്റ: വടക്കോട്ട് നോക്കി പുലഭ്യം പറയുന്ന മലയാളികളുടെ രീതി അവസനിപ്പിക്കേണ്ട സമയമായെന്ന് സുരേഷ് ഗോപി എംപി.എന്‍ഡിഎ ദേശീയസമിതി അംഗവും കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാനുമായ പി.സി.തോമസ്സ് കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന റാപ്പിഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടി മറിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഉപവാസം.സ്വന്തം പോരായ്മകള്‍ കാണാതെ വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവര്‍ കേരളത്തെ തെക്കോട്ട് എടുപ്പിക്കുമെന്നും അദ്ദേഹം.നന്മചെയ്യാനല്ല ശവശരീരമാക്കി നമ്മെ തെക്കോട്ട് എടുപ്പിക്കാനാണ് ഇവരുടെ നീക്കം. രണ്ട് വര്‍ഷത്തെ സംസ്ഥാന ദുര്‍ഭരണമാണ് യുഎന്‍ .പട്ടികയില്‍ ഇടം നേടിയ വയനാടിന്റെ വികസനം തല്ലികെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രാജ്യത്തെ 117 ജില്ലകളെ കേന്ദ്ര സര്‍ക്കാര്‍ സമഗ്ര വികസനത്തിന് തെരഞ്ഞെടുത്തപ്പോള് 28ല്‍ 26 സംസ്ഥാനങ്ങളും ഇത് നടപ്പാക്കി.എന്നാല്‍ കേരളമാകട്ടെ പദ്ധതി ആവശ്യമില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ചീഫ് സെക്രട്ടറി നീതി ആയോഗിന് അയച്ച കത്തില്‍ ഇത് വ്യക്തമാക്കുന്നു.ഞങ്ങളോട് ആലോചിച്ചിട്ടാണോ വയനാടിനെ തെരഞ്ഞെടുത്തത് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം.വരുന്ന അമ്പത് വര്‍ഷംകൊണ്ട് കോടി കണക്കിന് രൂപയുടെ പദ്ധതികളാണ് വയനാടിന് ലഭിക്കുമായിരുന്നത്.മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ചര മാസം കഴിഞ്ഞു .കേരളാ കോണ്‍ഗ്രസിന്റെ സമരത്തെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് രണ്ട് ദിവസം മുമ്പ് സംസ്ഥാനം അറിയിക്കുകയായിരുന്നു.എന്നാല്‍ ധാരണാപത്രം ഒപ്പിട്ടിട്ടില്ല.സുതാര്യമായ പദ്ധതി സിപിഎം ധാര്‍ഷ്ട്യം മൂലം വയനാടിന് നഷ്ടമാവുകയാണെന്നും എംപി പറഞ്ഞു.ആയിരത്തി ആറ് ദിവസമായി വയനാട് കളക്ട്രേറ്റ് പടിക്കല്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനേയും അദ്ദേഹം സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.കരാത്തെയില്‍ എട്ടോളം മെഡലുകള്‍ കരസ്ഥമാക്കിയ പത്ത് വയസ്സുകാരന്‍ ശ്ീജിത്തിനേയും തൈക്കോണ്ടോയില്‍ ദേശീയ മെഡലുകള്‍ കരസ്ഥമാക്കി ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയ സി.കെ .ഹരിതയേയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ കേരളാ കോണ്‍ഗ്രസ്സിനെ അദ്ദേഹം ചുമതലപ്പെടുത്തി.വയനാടിന്റേയും കേരളത്തിന്റേയും വികസനത്തിനായി മുഖ്യ മന്ത്രിയോട് നെഞ്ച് വിരിച്ചല്ല നെഞ്ചത്തടിച്ച് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാനുവല്‍ കാപ്പന്‍ സ്വാഗതം പറഞ്ഞു.ആന്റോ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ദേശീയ സമിതി അംഗം പള്ളിയറ രാമന്‍, പാലേരി രാമന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, ബി ജെ പി സംസ്ഥാന സമിതി അംഗം കെ സദാനന്ദന്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെയ്‌സന്‍.എം.സെബാസ്റ്റ്യന്‍ ,മുന്‍ പി എസ്.സി അംഗം പ്രൊഫസര്‍ ഗ്രേസമ്മ, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന സമിതിയംഗം അഹമ്മദ് തോട്ടത്തില്‍, കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അനില്‍ കരണി, ലാലാജി ശര്‍മ്മ, രശ്മില്‍നാഥ്.പി.ആര്‍, ജോസഫ് വളവിനാല്‍, വര്‍ക്കി ആമ്പശ്ശേരി, സി എം.മുഹമ്മദ്, നഞ്ചന്‍കോഡ് റെയില്‍വെ ആക്ഷന്‍ കമ്മറ്റിക്കു വേണ്ടി റഷീദ്, അഡ്വ.വേണു, മോഹന്‍കുമാര്‍, ലോക ജനശക്തി ജില്ലാ പ്രസിഡന്റ് അയൂ പ് ഖാന്‍ ,മുസ്ലീം രാഷ്ട്ര മഞ്ചിന് വേണ്ടി സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍