ജില്ലയിലെ ആദ്യത്തെ മാമ്മോഗ്രാം യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി.

മാനന്തവാടി: സ്തനങ്ങളിലെ അര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ കഴിയുന്ന മാമ്മോഗ്രാം യുണിറ്റ് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി. ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ പോലും ഇല്ലാത്ത സംവിധാനമാണ് ജില്ലാശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.സ്തനങ്ങളുടെ പ്രത്യേകതരം എക്‌സ്‌റേ പരിശോധനയെയാണ് മാമ്മോ ഗ്രാം എന്ന് പറയുന്നത്.സ്തനങ്ങളിലെ അര്‍ബുദം (ക്യാന്‍സര്‍) എറ്റവും നേരത്തെ കണ്ടെത്താവുന്നത് മാമ്മോഗ്രാം വഴിയാണ് .സ്തനങ്ങളില്‍ മുഴകള്‍ കാണുന്നതിന് 1 -3 വര്‍ഷം മുമ്പ് തന്നെ മാമ്മോ ഗ്രാം വഴി ഇവ കണ്ടെത്തുകയും, അതു വഴി കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യാം.മാമ്മോ ഗ്രാം പരിശോധനക്ക് വരുന്നവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും, ആഭരണങ്ങള്‍ ഒഴിവാക്കുകയും വേണം. ടാല്‍ക്കം പൗഡര്‍, ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഉള്ള സ്‌പ്രേകള്‍, ലോഷന്‍ മുതലായവ ഒഴിവാക്കേണ്ടതാണ്. ഇവ മാമ്മോഗ്രാമില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും, കാന്‍സര്‍ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും. വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ ആശുപത്രികളില്‍ പോലും ഇല്ലാത്ത പരിശോധന നടത്താന്‍ രോഗികള്‍ക്ക് കോഴിക്കോട് പോകേണ്ട അവസ്ഥ ആയിരുന്നു. ഇത് നിര്‍ദ്ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമായി തീരാറുണ്ട്.യൂണിറ്റ് ആരംഭിക്കുന്നതൊടെ കുറഞ്ഞ ചിലവില്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് പരിശോധനകള്‍. ബിപി എല്‍ കാര്‍ഡിലുള്ളവര്‍ക്കും പ്രത്യേക ആനൂകൂല്യങ്ങള്‍ ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ വന്‍ നിരക്കാണ് മാമ്മോഗ്രാം പരിശോധനക്ക് ഈടാക്കുന്നതിരിക്കെ ജില്ലാശുപത്രിയിലെ പരിശോധന നിരക്ക് സാധാരണക്കാര്‍ക്കും ഏറെ അനുഗ്രഹമായി മാറും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍