കുറുവ സമരം പരാജയം :കോണ്‍ഗ്രസ്
മാനന്തവാടി:കുറുവാ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയില്‍പ്പെട്ട എം എല്‍.എ ഒ.ആര്‍ കേളു നടത്തിയ സമരം സമ്പൂര്‍ണ്ണ പരാജയമെന്ന് കോണ്‍ഗ്രസ് മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കമ്മിറ്റികള്‍ ആരോപിച്ചു.യാതൊരു തിരുമാനവുമില്ലാതെയാണ് സമരം അവസാനിപ്പിക്കേണ്ട വന്നതെന്നും നാല് ദിവസം ഒരു എം.എല്‍.എ സമരപ്പന്തലില്‍ ഇരുന്നിട്ടും സംസ്ഥാന തലത്തിലെ ഒരു നേതാവു പോലും തിരിഞ്ഞു നോക്കുകയോ പ്രശ്‌നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയോ വകുപ്പു മന്ത്രിയോ ഇടപെടാതിരിക്കുകയും ചെയ്തതിനാല്‍ സമരം പ്രഹസനമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് .ഭരണകക്ഷിയിലെ എം.എല്‍ എക്കു പോലും തെരുവില്‍ സമരം നടത്തേണ്ട ഗതികേടാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കന്നത്. ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ കുറുവപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എം എല്‍ എ ഒ ആര്‍ കേളു രാജി വയ്ക്കുന്നതാണ് നല്ലതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.. മണ്ഡലം പ്രസിഡന്റ ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു.പി വി ജോര്‍ജ്, എം.ജി ബിജു, എക്കണ്ടി മൊയ്തുട്ടി,ര സണ്ണി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍