കുറുവയിലെ വിവാദം: ഗുണം ലഭിക്കുന്നതാര്‍ക്ക് ?; കുറുവാദ്വീപ് വിവാദം സ്വകാര്യ വിനോദ സഞ്ചാരകേന്ദ്രത്തിനെ സഹായിക്കാന്‍..?

അശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കുറുവ ദ്വീപിന് കടിഞ്ഞാണിടുന്ന വനംകുപ്പ് നടപടിയില്‍ വിവാദം പുകയുമ്പോള്‍ ദിനംപ്രതി കുറുവ ദ്വീപിലെത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വലയുന്നത്. എന്നാല്‍ കുറുവയില്‍ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സഞ്ചാരികള്‍ ഭൂരിഭാഗവും പോകുന്നത് ജില്ലയിലെ സ്വകാര്യ ജലവിനോദ പാര്‍ക്കിലേക്കാണ്. അതുകൊണ്ടുതന്നെ കുറുവയെ തളര്‍ത്തുന്നത് ഈ സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രത്തിനെ വളര്‍ത്താനാണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. ബിജെപിയും ഈ സംശയം ഉന്നയിക്കുന്നു.
കുറുവ വിവാദത്തെപറ്റി ദിപിന്‍ മാനന്തവാടി എഴുതുന്നു..
രാത്രിയാത്രാ നിരോധനത്തില്‍ കര്‍ണ്ണാടകം ഉറച്ച് നില്‍ക്കുന്നതെന്താണ്? രാത്രിയാത്ര പ്രകൃതിയ്ക്ക് ഹാനികരമാകാതിരിക്കാന്‍ എന്നൊരു വിശദീകരണമുണ്ടെങ്കിലും പ്രകൃതിസ്‌നേഹം മാത്രമാണോ യഥാര്‍ത്ഥ കാരണം. തീര്‍ച്ചയായും അല്ല. ദക്ഷിണേന്ത്യയെ സംബന്ധിച്ച് കര്‍ണ്ണാടക വളരെ പ്രാധാന്യമുള്ളൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. ടൂറിസം കര്‍ണ്ണാടകയുടെ പ്രധാന വരുമാന മാര്‍ഗ്ഗവുമാണ്. രാത്രിയാത്രാ നിരോധനം കര്‍ണ്ണാടകയുടെ ടൂറിസം വരുമാനത്തില്‍ എങ്ങനെ പ്രതിഫലിച്ചിരിക്കുന്നു എന്നത് നിര്‍ണ്ണായകമാണ്.
ബാംഗ്ലൂര്‍മൈസൂര്‍ഊട്ടി ഉത്തരേന്ത്യന്‍ സഞ്ചാരികളുടെയും വിദേശ സഞ്ചാരികളുടെയും വളരെ പ്രിയങ്കരമായൊരു വിനോദ സഞ്ചാര റൂട്ടാണ്. രാത്രിയാത്രാ നിരോധനം വന്നതോടെ ബാംഗ്ലൂര്‍മൈസൂര്‍ കൂര്‍ഗ് എന്ന രീതിയിലേക്ക് ഈ റൂട്ട് മാറ്റിയെഴുതാന്‍ വിനോദ സഞ്ചാരികള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ബാംഗ്ലൂരില്‍ മൈസൂരിലെത്തി പകല്‍ അവിടെ ചിലവഴിച്ച് അവിടെ നിന്നും ഊട്ടിയിലേക്ക് രാത്രി തിരിച്ച് പുലര്‍ച്ചെ ഊട്ടിയിലെത്തുന്ന വിധത്തിലാണ് സഞ്ചാരികള്‍ ബാംഗ്ലൂര്‍മൈസൂര്‍ഊട്ടി ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രിയാത്രാ നിരോധനം വന്നതോടെ മൈസൂരില്‍ പകല്‍ ചിലവഴിക്കുന്ന ടൂറിസ്റ്റിന് രാത്രി അവിടെ മുറിയെടുത്ത് പിറ്റേന്ന് പകല്‍ ഊട്ടിയിലേക്ക് തിരിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മൈസൂരില്‍ നിന്നും ഊട്ടിയിലേക്ക് പോകുന്ന ഒരു വിനോദ സഞ്ചാരിയെ സംബന്ധിച്ച് ഒരു പകലും രണ്ടു രാത്രിയും വെറുതെ പാഴാകും. സാമ്പത്തികമായും ഈയൊരു യാത്ര നഷ്ടമാണ്. ഈയൊരു സാഹചര്യത്തിലാണ് മൈസൂരില്‍ നിന്നും ഊട്ടിയുടേതിന് ഏകദേശം സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുള്ള കര്‍ണ്ണാടകയിലെ കൂര്‍ഗ് സഞ്ചാരികളെ സംബന്ധിച്ച് ബദല്‍ റെേലശിമശേീി ആയി മാറിയത്. അങ്ങനെ വിലയിരുത്തുമ്പോള്‍ രാത്രിയാത്രാ നിരോധനം കര്‍ണ്ണാടകയ സംബന്ധിച്ച് സാമ്പത്തികമായി പലതരത്തിലും ഗുണകരമാകുന്നുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ പേരില്‍ വരുമാനം കൂട്ടാന്‍ കര്‍ണ്ണാടകക്ക് കഴിയുന്നുണ്ടെങ്കില്‍ അതവരുടെ മിടുക്ക്.
നമ്മുടെ കുറവയിലെ സന്ദര്‍ശക നിയന്ത്രണത്തിലും മുകളില്‍ പറഞ്ഞ തിയറി മറ്റൊരു രീതിയില്‍ വര്‍ക്കൗട്ട് ആകുന്നുണ്ട്. പ്രകൃതി ചൂഷണത്തിന്റെ പേര് പറഞ്ഞാണ് കുറുവയിലും സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് എന്‍ട്രന്‍സില്‍ കൂടിയും 200+200= 400 എന്ന നിലയിലാണ് സന്ദര്‍ശകരെ നിയന്ത്രിച്ചിരിക്കുന്നത്. പുതുക്കിയ നാമമാത്രമായ സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ദ്ധനവ് നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. എന്തായാലും മധ്യവേനല്‍ അവധി പോലുള്ള പീക്ക് സീസണുകളില്‍ പ്രാദേശിക ആഭ്യന്തരവിദേശ സഞ്ചാരികള്‍ അടക്കം 15002000 ത്തിനും ഇടയില്‍ സന്ദര്‍ശകര്‍ പ്രതിദിനം കുറുവയില്‍ എത്താറുണ്ടെന്നാണ് കണക്കാക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇതറിയാതെയും അറിഞ്ഞും കുറുവയിലെത്തി സന്ദര്‍ശക ടിക്കറ്റ് കിട്ടാതെ ദിനംപ്രതി മടങ്ങുന്ന 1000 ത്തില്‍ അധികം സന്ദര്‍ശകര്‍ ബദല്‍ കേന്ദ്രമായി എവിടം തിരഞ്ഞെടുക്കുന്നു എന്നത് നിര്‍ണ്ണായകമാണ്. വിനോദ സഞ്ചാരത്തിനെത്തിയവരെ സംബന്ധിച്ച് സമാനസ്വഭാവമുള്ള മറ്റൊരു കേന്ദ്രം സമീപത്ത് തിരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. വിനോദത്താനായി മാറ്റി വച്ച ഒരു ദിവസത്തില്‍ സഞ്ചാരികളെ സംബന്ധിച്ച് മറ്റൊരു ഓപ്ഷന്‍ മുന്നിലില്ല. ചെറിയ ദൂരം സഞ്ചരിച്ച് എത്തപ്പെടാവുന്ന കുറുവയിലേതിന് സമാന സ്വഭാവമുള്ള സര്‍ക്കാറിന് നേരിട്ട് വരുമാനം ലഭിക്കുന്ന മറ്റൊരു സ്ഥാപനം സമീപത്തെങ്ങുമില്ല. സമീപമുള്ള സമാനമായ ജലക്രീഡകള്‍ക്കും മറ്റും സാധിക്കുന്ന സ്വകാര്യ സ്ഥാപനം സ്വഭാവികമായും കുറുവയില്‍ നിന്നും മടങ്ങുന്നവരില്‍ ഭൂരിപക്ഷവും തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും. പ്രകൃതി ചൂഷണത്തിന്റെ പേരില്‍ കുറുവയില്‍ സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുന്ന വരുമാനം അതിന്റെ എത്രയോ ഇരട്ടിയായി സ്വകാര്യ മുതലാളിയുടെ മൂലധനത്തിലേക്ക് സ്വരുക്കൂട്ടപ്പെടും. 'വട്ടോനിട്ട് വാളയെ പിടിക്കുന്ന' അതിബുദ്ധികൂടി കുറുവയിലെ സന്ദര്‍ശക നിയന്ത്രണത്തിനുണ്ടെന്ന് സ്വാഭാവികമായും സംശയം തോന്നാം. ആ സംശയത്തിന് അടിസ്ഥാനവുമുണ്ട്. 200+200= 400 എന്ന് വാദിക്കുന്നവരും കുറച്ച് കൂട്ടിയല്ലോ അതൊരു നേട്ടമല്ലേ എന്ന് ചിത്രീകരിക്കുന്നവരും സര്‍ക്കാറിന്റെ വരുമാന നഷ്ടത്തില്‍ ആകുലപ്പെടുന്നില്ല. സര്‍ക്കാറിന്റെ നഷ്ടം നേട്ടമാക്കുന്നവരുടെ സന്തോഷം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അക്കൂട്ടരെല്ലാം പറയാതെ പറയുന്നുമുണ്ട്. അല്ലെങ്കില്‍ തന്നെ പ്രകൃതിസംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് സബ് കളക്ടര്‍ സറ്റോപ്പ് മെമ്മോ കൊടുത്ത ഒരു സ്ഥാപനത്തിന്റെ കാര്യത്തിനേക്കാള്‍ ആകുലതയും താല്‍പ്പര്യവും പ്രകൃതിസംരക്ഷണത്തിന്റെ പേരില്‍ കുറുവയില്‍ പ്രകടിപ്പിക്കുമ്പോള്‍ അരിയാഹാരം തിന്നുന്നവര്‍ക്ക് കാര്യങ്ങള്‍ ഏകദേശം ബോധ്യപ്പെടുമല്ലോ. 'ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും' ചെയ്യുന്ന ഇരട്ട മുഖമുള്ള നേതാക്കളും രഹസ്യമായി കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നത് സങ്കടകരമാണ്.
നിലവില്‍ കുറുവയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളയാനാണ് വനം വകുപ്പ് തയ്യാറാകേണ്ടത്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെ തിരുവനന്തപുരത്തിരുന്ന് തയ്യാറാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് വിശദമായ പുനര്‍ പഠനത്തിന് വിധേയമാക്കാനും വനംവകുപ്പ് തയ്യാറാകണം. നിയന്ത്രണം എന്ന ഈഗോ നിര്‍ബന്ധമാണെങ്കില്‍ സീസണിന്റെ പീക്കില്‍ കുറുവയില്‍ എത്തുമെന്ന് കണക്കാക്കപ്പെടുന്ന പരമാവധി ആളുകളുടെ എണ്ണമായ 1500 2000 എന്ന നിലയില്‍ ദിനംപ്രതി ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയൊരു ഉത്തരവ് ഇറക്കാന്‍ വനംവകുപ്പ് തയ്യാറാകണം.
കുറുവയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കപ്പലണ്ടി കച്ചവടക്കാര്‍ മുതല്‍ പ്രത്യേക സീസണുകളുടെ സാധ്യത പ്രയോജനപ്പെടുത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരായ പ്രദേശവാസികളുടെ വയറ്റിപ്പിഴപ്പ് കൂടിയാണ് വനം വകുപ്പ് ഇല്ലാതാക്കിയിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലക്കുറവ് വയനാട്ടിലെ സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ വരുമാനം അവരെ സംബന്ധിച്ച് ചെറിയൊരു ആശ്വാസം കൂടിയാണ്. ടൂറിസം മൂലധനമിറക്കാന്‍ ശേഷിയുള്ളവന് മാത്രം ലാഭം കൊയ്യാനുള്ള മാര്‍ഗ്ഗമായി മാറുന്ന സാഹചര്യം വനം വകുപ്പിന്റെ തീരുമാനം സൃഷ്ടിക്കുന്നുണ്ട്. ജനപക്ഷ സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന വനം വകുപ്പ് കുറുവയിലെ നിയന്ത്രണങ്ങള്‍ ആര്‍ക്കാണ് ഗുണകരമായി മാറിയിട്ടുള്ളതെന്നെങ്കിലും വസ്തുനിഷ്ഠമായൊരു വിലയിരുത്തലിന് തയ്യാറാകേണ്ടതുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍