കുറുവയില്‍ നിയന്ത്രണത്തിന് ഇളവുപ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍;ദിവസം 950 പേര്‍ക്ക് പ്രവേശിക്കാന്‍ തീരുമാനം; നിയന്ത്രണം പൂര്‍ണ്ണമായി നീക്കാതെ സമരം പിന്‍വലിക്കില്ലെന്ന് സിപിഐഎം

കുറുവ ദ്യീപില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവുവരുത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദിവസം 400 പേര്‍ക്ക് പ്രവേശനമെന്ന നിലയില്‍ നിന്നും ദിവസം 900 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് പുതിയ തീരുമാനം. എന്നാല്‍ ദ്വീപിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നത് വരെ സമരത്തില്‍ നിന്നും പിന്‍വാങ്ങിലെന്ന് സിപിഐഎം നേതൃത്വം ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.നിയന്ത്രണം പിന്‍വലിക്കണമെന്ന പ്രദേശവാസികളുടേയും സമരസമിതിയുടേയും നിരന്തര ആവശ്യപ്രകാരമാണ് നടപടിയെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് പ്രായോഗിക നടപടി സ്വീകരിച്ച പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍േവേറ്റര്‍ക്കും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ല കളക്ടര്‍ നന്ദിയറിയിച്ചു.എന്നാല്‍ കളക്ടറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പൂര്‍ണ്ണനിയന്ത്രണങ്ങള്‍ മാറ്റുന്നത് വരെ സത്യഗ്രഹ സമരം തുടരുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. തങ്ങള്‍ ആരംഭിച്ച സമരം നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനായല്ല മറിച്ച് കുറുവയുടെ പൂര്‍വ്വ സ്ഥിതി നിലവില്‍ കൊണ്ടുവരാനായിട്ടാണെന്നും സിപിഎം വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍