അഞ്ചുകുന്ന് സ്വദേശി കോഴിക്കോട് വെച്ച് വാഹനാപകടത്തില്‍ മരിച്ചു

അഞ്ചുകുന്ന് കളത്തിങ്കല്‍ (അത്തിലന്‍ ) ഹമീദിന്റെ മകന്‍ ഷിബ്‌നു ഷരീഫ് (25) ആണ് മരിച്ചത്.രാമനാട്ടുകര ഫ്രൂട്ട്‌സ് കച്ചവടം ചെയ്ത് വന്നിരുന്ന ഷിബ്‌നു ഷരീഫ് കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനം ഗുഡ്‌സ് ഓട്ടോയുമായി രാമനാടുകരയിലെത്തിയപ്പോള്‍ അമിത വേഗതയില്‍ വന്ന കണ്ടയിനര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബ്‌നുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 11മണിയോടെ മരിക്കുകയായിരുന്നു.റഹ്മത്താണ് മാതാവ്. സംഷീന ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍