ബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി ഡെസിയോ ടൈലറിംഗ് ഷോപ് ഉടമ പായോട് മുക്കത്ത് ഹരി ശിവാനന്ദന്‍-കമല ദമ്പതികളുടെ മകന്‍ രാജീവന്‍ (49) ആണ് മരിച്ചത്.തിങ്കളാഴ്ച അര്‍ധരാത്രി മലപ്പുറം ചേളാരിക്ക് സമീപം വെച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന രാജീവന്‍ ചായ കുടിക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസ്സിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ രാജീവനെ ഉടനെ മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മരിക്കുകയായിരുന്നു. സുധയാണ് ഭാര്യ. അഭിജിത്ത്, അഭിരാം എന്നിവര്‍ മക്കളാണ്.രാജേന്ദ്രന്‍(സിന്ധു) സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍