അപകടകാരണം ടിപ്പര്‍ െ്രെഡവറുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; പൊലിഞ്ഞത് ഒമ്പത്കാരന്റെ ജീവന്‍

ബത്തേരി:ഇന്നലെ വൈകുന്നേരം ടിപ്പറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികനായ ഒമ്പത് വയസുകാരന്‍ മരിക്കാനിടയായത് ടിപ്പര്‍ ഡ്രൈവറുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. ഒരേ ദിശയില്‍ പോകുകയായിരുന്നു ഇതു വാഹനങ്ങളും. എന്നാല്‍ തൊട്ടരികിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ കൊളുത്തി വലിക്കുകയായിരുന്നൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.ബത്തേരി ശാരദ ക്ലിനിക് ഉടമ ഡോ.ആദര്‍ശിന്റെയും ഡോ. പ്രിയങ്കയുടെയും മകനായ ഋഷികേശ് (9) ആണ് ഇന്നലത്തെ അപകടത്തില്‍ മരിച്ചത്. ടിപ്പറിനടിയിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയര്‍ കയറുകയായിരുന്നു.അമ്മ ഡോ.പ്രിയങ്ക (35),സഹോദരി വിഹാന (4) എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്.കര്‍ണാടക സ്വദേശിയായ ടിപ്പര്‍ െ്രെഡവര്‍ക്കെതിരെ ബത്തേരി പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ ബത്തേരി കോടതിക്കു മുന്നിലാണ് അപകടം.കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടകയില്‍ നിന്നുമെത്തിയ ടിപ്പര്‍ ലോറിയും ഇതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടിയുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂട്ടിയില്‍ ടിപ്പര്‍ ലോറി കൊളുത്തിയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ ഋഷികേശ് ടയറിനടിയിലേക്ക് വീഴുകയായിരുന്നത്രേ. ആശുപത്രിയില്‍ വെച്ചാണ് ഋഷികേശ് മരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍