ടിപ്പര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു

ബത്തേരി ശാരദ കണ്ണാശുപത്രിയിലെ ഡോ. ആദര്‍ശ്-ഡോ.പ്രിയങ്ക ദമ്പതികളുടെ മകന്‍ ഋഷികേശ് (9) ആണ് മരിച്ചത്.ബത്തേരി കോടതിക്ക് സമീപം ബീനാച്ചി റോഡിലല്‍ വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്.സ്‌ക്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ഋഷികേശിന്റെ അമ്മ പ്രിയങ്ക,സഹോദരി വിഹാന എന്നിവരെ പരുക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പര്‍ സ്‌കൂട്ടറില്‍ തട്ടുകയും തുടര്‍ന്ന് കുട്ടി ടയറിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍