കാര്‍ സ്‌ക്കൂട്ടറിലിടിച്ച് അധ്യാപകന്‍ മരിച്ചു

കാട്ടിക്കുളം വയല്‍ക്കരയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ അധ്യാപകന്‍ മരിച്ചു.സ്‌ക്കൂട്ടര്‍ യാത്രികനായ കല്ലോടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ മലയാളം അധ്യാപകനും ഒണ്ടയങ്ങാടിയില്‍ താമസിക്കുന്നതുമായ വട്ടപ്പാറയില്‍ വിഡി തങ്കച്ചന്‍ (49) ആണ് മരിച്ചത്. തലയ്്ക്കും കാലിനും ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ആദ്യം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ധേഹത്തിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. തൃശിലേരി ഹൈസ്‌ക്കൂള്‍ അധ്യാപിക സീനയാണ് ഭാര്യ. അജോയ്, ഇവാന എന്നിവര്‍ മക്കളാണ്. കാറിലുണ്ടായിരുന്ന മലപ്പുറം ഐക്കരപ്പടി മുഹമ്മദ് അസ്ലം (22) നും പരുക്കേറ്റിട്ടുണ്ട്. ഇയ്യാളും ചികിത്സയില്‍ കഴിയുകയാണ്. കാട്ടിക്കുളം വയല്‍ക്കരയില്‍ വെച്ച് ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഇന്നോവ കാര്‍ സ്‌ക്കൂട്ടറിലിടിച്ച ശേഷം റോഡരികിലെ ടെലിഫോണ്‍ കേബിള്‍ റോളറിലിടിച്ച് നില്‍ക്കുകയായിരുന്നു. ദേവസ്യ റോസക്കുട്ടി എന്നിവരാണ് തങ്കച്ചന്റെ മാതാപിതാക്കള്‍. ബിജു, ആലീസ്, മേരി, അമ്മിണി, വല്‍സ, രാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍