ദുബൈ ടീം ചാമ്പ്യന്മാരായി

ദുബൈയില്‍ നടന്ന പ്രവാസി വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം അബുദാബിയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പ്രവാസി വയനാട് ദുബൈ ടീം ചാമ്പ്യന്മാരായി. ദുബൈ ടീം ക്യാപ്റ്റന്‍ ജാഫര്‍ പിണങ്ങോടിനെ മികച്ച കളിക്കാരനായും, ദുബൈ ടീം വൈസ്‌ക്യാപറ്റന്‍ ഷിഹാബ് ഹംസയെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ളട്രോഫി ദുബൈ പ്രവാസി വയനാട് യു.എ.ഇ സെന്റ്രല്‍ കമ്മിറ്റി ചെയര്‍മ്മാന്‍ മജീദ് മടക്കിമല കൈമാറി. റണ്ണേര്‍സ്സ്അപ്പിനുള്ള ട്രോഫി നജീബ് പനമരവും, ബെസ്റ്റ് പ്ലയറിനുള്ള ട്രോഫി ജീസ് തോമസും, ബെസ്റ്റ് ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം പ്രജീഷ് കള്ളിയത്തും കൈമാറി. യു.എ.ഇയിലെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 6 ടീമുകള്‍ പങ്കെടുത്തു..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍