കേരളത്തിന്റെ നിസ്സകരണം അവസാനിപ്പിക്കണം.പി.സി തോമസ്:
പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരം ബദല്‍ റോഡ്
കേരളത്തിന്റെ നിസ്സകരണം അവസാനിപ്പിക്കണം.പി.സി തോമസ്:
പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദല്‍ റോഡിനോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന നിസ്സഹകരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ കേന്ദ്ര നിയമ സഹമന്ത്രി പി സി തോമസ് ആവശ്യപ്പെട്ടു.ചുരം ബദല്‍ റോഡ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരോട് ചേര്‍ന്ന് പടിഞ്ഞാറത്തറ ടൗണില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ വളരെ പ്രാധാന്യത്തോടെ കാണേണ്ട പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനു വേണ്ടി കേന്ദ്രാനുമതിക്കായി വീണ്ടും ഒരപേക്ഷ നല്‍കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതി മേടിച്ചെടുക്കുവാന്‍ കര്‍മ്മസമിതിക്കൊപ്പം വയനാടന്‍ ജനതക്കൊപ്പം താനും മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, നിലമ്പൂര്‍ നഞ്ചന്‍ക്കോട് റെയില്‍വേ എന്നിവയെക്കല്ലാം വളരെ പ്രാധാന്യം കൊടുത്ത് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മസമിതി കോഡിനേറ്റര്‍ കമല്‍ തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു കുറ്റിയാം വയല്‍ പള്ളി വികാരി ഫാ.ജോസ് തയ്യില്‍, വാര്‍ഡംഗം ശാന്തിനി ഷാജി, ജോണ്‍സണ്‍ ഒ.ജെ, വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറയൂണിറ്റ് വൈ. പ്രസിഡണ്ട് ടി.പി.അബ്ദുള്‍ റഹ്മാന്‍, ടിച്ചേഴ്‌സ് സെല്‍ പ്രതിനിധി മുരുകന്‍, ക്രിസ്റ്റിന്‍ ജോര്‍ജ്ജ് പ്രസംഗിച്ചു. മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന്‍, കെ സി.വൈഎം ലോറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ബിനോയി ഒഴക്കാനാകുഴി ,ലിന്റോ ഇടയാട്ട്, ജോര്‍ജ്ജ് ഇടയത്ത്, സുബിന്‍ മാണിക്കത്ത്,, ഷോയി വേനക്കുഴി, നേത്യത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍