കല്‍പ്പറ്റയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

കല്‍പ്പറ്റയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
പിടിച്ചെടുത്തത് ഒരാഴ്ചയോളം പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കള്‍
കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. വില്‍പ്പനക്ക് വെച്ച ഒരാഴ്ചയോളം പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. അഞ്ച് ഹോട്ടലുകള്‍, രണ്ട് അനധികൃത അറവ്ശാലകള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കല്‍പ്പറ്റയിലെ ഫാല്‍ക്കണ്‍, സിറ്റിഹോട്ടല്‍, ബിസ്മി, എക്കോബാന്‍, തലശ്ശേരിമെസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്.നഗരസഭാ ചെയര്‍പേഴ്‌സന്റെ നിര്‍ദേശപ്രകാരമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നിര്‍ദേശം. കല്‍പ്പറ്റയിലെ ഫാല്‍ക്കണ്‍, സിറ്റിഹോട്ടല്‍, ബിസ്മി, എക്കോബാന്‍, തലശ്ശേരിമെസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്. ഭക്ഷ്യയോഗ്യമല്ലാതായ ചോറ്, ചിക്കന്‍കറികള്‍, മത്സ്യകറികള്‍, പലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതിലുണ്ട്. ഇതിന് പുറമെയാണ് രണ്ട് അനധികൃത അറവ്ശാലയിലും റെയ്ഡ് നടത്തിയത്. ലിയോ ആശുപത്രിക്ക് സമീപം, അമ്പിലേരി എന്നിവിടങ്ങളിലാണ് നഗരസഭയുടെ അനുമതിയോ മതിയയാ ശുചിത്വമാനദണ്ഡങ്ങളോ പാലിക്കാതെ ഇവ പ്രവര്‍ത്തിച്ചിരുന്നത്. അമ്പിലേരിയിലെ അറവുകേന്ദ്രം പൊളിച്ചുനീക്കി. ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തിന് ഫ്രീസറില്‍വെച്ച് വില്‍പ്പന നടത്താനായിരുന്നു അനുമതി. ഇത് മറികടന്ന് പുറത്തുവെച്ചും വില്‍ക്കുകയായിരുന്നു. ഹോട്ടല്‍ ഉടമകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. പിഴ ഈടാക്കിയതിന് പുറമെ ഇനിയൊരു പരാതി ഉയരുന്നപക്ഷം ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍