വാട്‌സാപ്പ് ആഹ്വാന ഹര്‍ത്താല്‍-കുരുക്ക് മുറുക്കി പോലീസ്
വാട്‌സാപ്പ് ആഹ്വാന ഹര്‍ത്താല്‍-കുരുക്ക് മുറുക്കി പോലീസ്
കുറ്റക്കാര്‍ക്ക് ഭാവിയില്‍ പോലീസ് ക്ലീയറന്‍സ്, എന്‍.ഓ.സി മുതലായവ നല്‍കില്ലെന്ന് സൂചന-വിദേശത്ത് പോകാനിരിക്കുന്നവരും ഉദ്യോഗാര്‍ത്ഥികളും വെട്ടിലാകും
വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങസംഭവങ്ങളില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും, വാഹനങ്ങള്‍ തടയുകയും ചെയ്തവര്‍ക്കെതിരെ ജില്ലാ പോലീസ് നടപടി തുടരുന്നു. വ്യാപാര സ്ഥാപനങ്ങളിലേയും,പൊതുസ്ഥലങ്ങളിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും,ഫോട്ടോകളും പോലീസ് വ്യാപകമായിശേഖരിക്കുന്നുണ്ട്.ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കെതിരെയും പൊലീസ് നടപടി കര്‍ശനമാക്കി. കുറ്റക്കാരായ യുവാക്കള്‍ക്ക് ഭാവിയില്‍ പോലീസില്‍ നിന്നും ലഭിക്കേണ്ടതായ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന
റോഡിലിറങ്ങി നിയമം കയ്യിലെടുത്തതു കൂടാതെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനവും വര്‍ഗ്ഗീയ പരാമര്‍ശവും നടത്തിയവര്‍ക്കെതിരെ നടപടി ഊര്‍ജ്ജിതമാക്കിയതോടെ പലരും വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്തു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ അഡ്മിന്‍മാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു ഗ്രൂപ് അഡ്മിനെ ഇന്ന് പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.വ്യാജ സന്ദേശം കൈയ്മാറിയ ഗ്രൂപ്പ് അഡ്മിനുകളെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്താന്‍ തുടങ്ങിയതോടെ ഗ്രൂപ്പുകള്‍ക്ക് തുടക്കം കുറിച്ചവരും അഡ്മിന്‍ സ്ഥാനം സ്വമേധയ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ്.
ഐടി ആക്റ്റ് പ്രകാരമാണ് ശക്തമായ നടപടികളാണ് പൊലീസ് ഇവര്‍ക്കെതിരെ സ്വീകരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാന സന്ദേശങ്ങളും അനുകൂല മേസ്സേജുകളും ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ഉടന്‍തന്നെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. വയനാട്ടില്‍ ഇന്നുവരെ 95 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 780 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കേസില്‍പ്പെട്ട യുവാക്കള്‍ക്കെതിരെ ഭാവിയിലും പോലീസ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ ജോലി സംബന്ധവും, വിദേശയാത്ര സംബന്ധവുമായും മറ്റും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്ന സൂചനയും ഉയര്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നുണ്ട്.
അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍ന്നു നടന്ന അക്രമങ്ങളും പോലീസ് അതീവ ജാഗ്രതയോടെയാണ് വീക്ഷിച്ചുവരുന്നത്. വര്‍ഗീയച്ചുവയുള്ള സന്ദേശങ്ങളുടെ പ്രവാഹം ചില വാട്‌സാപ്പ് കൂട്ടായ്മകളില്‍ ഏറിയിരുന്നു. ഇതു വര്‍ഗീയ സംഘര്‍ഷങ്ങളിലേയ്ക്ക് നയിക്കുമെന്നുള്ള സൂചനകളും പൊലീസിന് ലഭിച്ചു. സംസ്ഥാനത്ത് പലയിടത്തും അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ ഇത്തരം കൂട്ടായ്മകളുടെ പങ്ക് വ്യക്തമായതോടെയാണ് ഗ്രൂപ്പുകളിന്മേലുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയത്. തുടര്‍ന്നാണ് പൊലീസ് ഇവരോട് സ്‌റ്റേഷനില്‍ ഹാജരാന്‍ പറഞ്ഞത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍