നികുതിവെട്ടിച്ച് കടത്തിയ 3 കിലോ സ്വര്‍ണ്ണം പിടികൂടി

നികുതിവെട്ടിച്ച് കടത്തിയ 3 കിലോ സ്വര്‍ണ്ണം പിടികൂടി
പിടികൂടിയത് 85 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം; അഞ്ച് ലക്ഷത്തോളം പിഴ ചുമത്തും
തോല്‍പെട്ടി എക്‌സൈസ് ചെക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഎം കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചേ നടത്തിയ വാഹന പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണ്ണാഭരണം പിടിച്ചെടുത്തത്. സ്വര്‍ണ്ണം കടത്തിയ കൊണ്ടോട്ടി സ്വദേശി നസുറല്‍ ഫുഹാദ് (28), ഓമശ്ശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമദ് (34) എന്നിവരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു- കോഴിക്കോട് കര്‍ണാടക കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കൊല്‍ക്കത്തയില്‍ നിന്നും കാസര്‍കോഡുള്ള ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണം പിന്നീട് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ പിഴയീടാക്കുമെന്നാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍