കര്‍ശന നിലപാടുമായി വയനാട് ജില്ലാ പോലീസ്
സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത നാളത്തെ ബന്ദ്
കര്‍ശന നിലപാടുമായി വയനാട് ജില്ലാ പോലീസ്
നാളെ ഭാരത് ബന്ദ് ആണെന്നും മുസ്ലീങ്ങള്‍ കാശ്മീര്‍ ബാലികയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി മുന്നോട്ട് വരണമെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ വാട്‌സാപ് ആഹ്വാന ഹര്‍ത്താലില്‍ വ്യാപക അക്രമം അഴിച്ചുവിടുകയും, യാത്രക്കാര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും അരക്ഷിതാവസ്ഥയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത 762 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റടക്കമുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. അതുകൊണ്ട് നാളെ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്ന ഭാരത് ബന്ധുമായി ബന്ധപ്പെട്ട് ആരെങ്കിലും മാര്‍ഗതടസ്സം സൃഷ്ടിക്കുകയോ,കടകള്‍ അടപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ ഹര്‍ത്താലിലെ കേസില്‍ ഉള്‍പ്പെട്ടവരെ ആവശ്യമെങ്കില്‍ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചതായി ജില്ല പോലീസ് മേധാവി പ്രസ്താവനയില്‍ അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍