നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല

മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രി റോഡില്‍ ഇന്ന് പുലര്‍ച്ചെ 8 മണിക്കായിരുന്നു അപകടം നടന്നത്. ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎംഎസ് സ്വകാര്യബസ് മുന്നിലുണ്ടായിരുന്ന കാറിന്റെ പിന്നില്‍ ഇടിക്കുകയും, കാര്‍ തൊട്ടു മുന്നിലെ മറ്റൊരു കാറില്‍ ഇടിക്കുകയുമായിരുന്നു. ശേഷം ആ കാര്‍ മുന്നിലുണ്ടിയരുന്ന ലോറിയുടെ പിന്നിലിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍