ഓട്ടോറിക്ഷയിടിച്ച് 3 വയസ്സുകാരന് ദാരുണാന്ത്യം

മേപ്പാടി:പിഞ്ചുകുഞ്ഞ് വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കവെ ഓട്ടോറിക്ഷ തട്ടി മരിച്ചു.കല്‍പ്പറ്റ മേപ്പാടി റോഡില്‍ ചുങ്കത്തറയിലാണ് സംഭവം.കൊളവയല്‍ നെല്ലികുന്നേല്‍ ഹൗസില്‍ നവിന്‍ ജോയിയുടെ മകന്‍ നസ്‌വിന്‍ മാനുവല്‍ (3 ) ആണ് മരിച്ചത്.റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന ഓട്ടോറിക്ഷ കുട്ടിയയെയും അമ്മയെയും കണ്ടപാടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് തട്ടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍