കോ ഓപ്പറേറ്റീവ് പ്രസ്സ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.

മാനന്തവാടി ബസ് സ്റ്റാന്‍ഡിനടുത്തുള്ള കോ ഓപ്പറേറ്റീവ് പ്രസ്സിലെ മുന്‍ജീവനക്കാരനും,നിലവില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലിചെയ്ത് വരുന്നതുമായ അഞ്ചുകുന്ന് മാനിയില്‍ ഹരിദാസന്‍ (61) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഭിന്നശേഷിക്കാരനായ ഇദ്ദേഹം ഇന്നലെ രാത്രി മുച്ചക്ര വാഹനത്തില്‍ സഞ്ചരിക്കവേ മറിഞ്ഞു വീണ് അപകടത്തില്‍ പെടുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്‍പതുമണിയോടെ മരണപ്പെടുകയായിരുന്നു.ഭാര്യ:ഗീത.മക്കള്‍:ഷാനി,സനൂഷ.മരുമക്കള്‍:നിഥീഷ്,രാജേഷ്.സംസ്‌ക്കാരം ഇന്ന് 2 മണിക്ക് അഞ്ചുകുന്ന് മാനിയില്‍ തറവാട്ടുവളപ്പില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍