കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ ഒച്ച്; ടാങ്കില്‍ മാലിന്യം; പരാതിയും,പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വൈത്തിരി ലക്കിടി ഓറിയന്റല്‍ കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ നല്‍കിയ ഇറച്ചിക്കറിയിലാണ് മൂന്നോളം ഒച്ചുകളെ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പിനും, കോളേജ് അധികൃതര്‍ക്കും പരാതി നല്‍കി. 20000 രൂപ ഹോസ്റ്റല്‍ ഫീസും, 3200 രൂപ ഭക്ഷണത്തിനായുള്ള ചാര്‍ജ്ജും നല്‍കുന്നവരാണ് തങ്ങളെന്നും ,കുടിവെള്ള ടാങ്കടക്കം അതീവ ശോചനീയാവസ്ഥയിലാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.തുടര്‍ന്ന് എസ്.എഫ്.ഐ യുടെ പ്രതിഷേധത്തിന്റെ ഭാഗമായി കോളേജ് അധികൃതര്‍ ഹോസ്റ്റല്‍ പരിസരവും , കുടിവെള്ള ടാങ്കും ശുചീകരിച്ചു.എന്നാല്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വിദ്യഭ്യാസ സ്ഥാപനമാണ് തങ്ങളുടേതെന്നും യാതൊരു തരത്തിലുള്ള പരാതിയും ഇതുവരെ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്നാണ് കുടിവെള്ളം കലങ്ങിയതെന്നും, ചെറിയ ഒച്ചുകള്‍ ശുദ്ധീകരണ സംവിധാനത്തെ മറികടന്ന് അബദ്ധവശാല്‍ വന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണിതെന്നും അതില്‍ 800 ഓളം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിനെ ആശ്രയിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ഇതിനു മുമ്പ് പല്ലിയടക്കമുള്ളവ ഭക്ഷണത്തില്‍ കണ്ടെത്തിയതായും, കുടിവെള്ള ടാങ്കില്‍ പലപ്പോഴും ഒച്ചുകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഹോസ്റ്റലില്‍ പലപ്പോഴും കുരങ്ങു ശല്യമാണെന്നും,അധികൃതരോട് പരാതിപ്പെടാന്‍ തങ്ങള്‍ക്ക് .ഭയമാണെന്നും മുന്‍പ് പരാതിപ്പെട്ടവര്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
എന്നാല്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് തങ്ങളുടേതെന്നും, കുട്ടികളുടെ ഭാഗത്ത് നിന്നും പരാതിക്കിട നല്‍കാതെയുള്ള പ്രവര്‍ത്തനമാണ് തങ്ങള്‍ ഇപ്പോഴും തുടരുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.കഴിഞ്ഞ ദിവസത്തെ സംഭവത്ത തുടര്‍ന്ന് ഹോസ്റ്റല്‍ പരിസരവും ടാങ്കും രാവിലെ തന്നെ ശുചീകരിച്ചതായും, എന്ത് പരാതിയുണ്ടെങ്കിലും അവ പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെ നന്മക്കായി മുന്നോട്ട് സ്ഥാപനമാണ് തങ്ങളുടേതെന്നും ഓറിയന്റല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ ഓപ്പണ്‍ ന്യൂസറോട് വ്യക്തമാക്കി.വിദ്യാര്‍ത്ഥികളുടെ പരാതിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യം ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിടുന്നു.
വീഡിയോ ലിങ്ക്: https://www.facebook.com/opennewser/videos/2026354000936835/


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍