ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് പരുക്ക്

കല്‍പ്പറ്റ മലബാര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ മേപ്പാടി കോട്ടനാട് ചെറിയ കല്ലായ്മ്മല്‍ കൃഷ്ണന്റെ മകന്‍ വിഷ്ണു (23) വാണ് മരിച്ചത്. സഹയാത്രികന്‍ മൊട്ടം കണ്ടി ബാലചന്ദ്രന്റെ മകന്‍ അതുലിനെ (23) പരുക്കുകളോടെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനങ്ങാടി പന്നി മുണ്ടയില്‍ വെച്ച് പോക്കറ്റ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇറങ്ങിവരുകയായിരുന്ന കെ.എല്‍ 12 കെ 5853 ബൈക്ക് മീനങ്ങാടി പുല്‍പ്പള്ളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മത്തായിസ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍