വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

തോല്‍പ്പെട്ടി വടക്കേക്കര വീട്ടില്‍ മരയ്ക്കാര്‍ നബീസ ദമ്പതികളുടെ മകന്‍ ഹംസ (34) യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഹംസയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് കര്‍ണ്ണാടകയിലെ ശ്രീമംഗലത്ത് വെച്ച് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കാലിന് പരുക്കേറ്റ ഹംസ ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ ഡിസ്ചാര്‍ജ്ജാകാനിരിക്കെ ഇന്ന് രാവിലെ നെഞ്ച് വേദന വരികയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. പരുക്കേറ്റ സഹയാത്രികന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.വിദേശത്തായിരുന്ന ഹംസ തിരികെ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പായി രുന്നു അപകടം സംഭവിച്ചത്.കാലിന് പരുക്കേറ്റ ഹംസയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഇന്ന് ഡിസ്ചാര്‍ജ്ജാകാനിരിക്കെയാണ് മരിച്ചത്. ബൈക്കപകടത്തില്‍ പരുക്കേറ്റ സഹയാത്രികനെ അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.സുഹിയാനത്താണ് ഹംസയുടെ ഭാര്യ. മുഹമ്മദ് സിയാദ് (8), ഹര്‍ഷ ഫാത്തിമ (5) എന്നിവര്‍ മക്കളാണ്. ഫാത്തിമ, സെയ്തലവി എന്നിവര്‍ സഹോദരങ്ങളുമാണ്. ഖബറടക്കം പിന്നീട് തോല്‍പ്പെട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍