ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അമ്പലവയലിലെ 3 എക്‌സ് സെക്യൂരിറ്റി ഏജന്‍സിയിലെ അംഗമായ അമ്പലവയല്‍ കുറ്റിക്കൈത കഴിഞ്ഞിപോക്കില്‍ വീട്ടില്‍ ശശി (42) യാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റമുട്ടില്‍ റോഡില്‍ കൈനാട്ടിക്ക് സമീപം വെച്ചായിരുന്നു അപകടം. കല്‍പ്പറ്റ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും മുട്ടില്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ശശിയെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഓമനയാണ് ഭാര്യ. ആതിര ഏക മകളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍