OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോല്‍സവം നടത്തി

  • S.Batheri
01 Jun 2021

 

പുല്‍പ്പള്ളി: പുതിയ സ്‌കൂള്‍ അധ്യയന വര്‍ഷം തുടക്കം കുറിച്ച് ഓണ്‍ലൈന്‍ പ്രവേശനം നടത്തിയപ്പോള്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം അമരക്കുനിയിലെ ബൈജു-ഷൈല ദമ്പതികളുടെ മകന്‍ അഖിലിന്റെ വീട്ടിലെത്തി ബുക്കും പുസ്തകവും മധുരവും നല്‍കിയാണ് നടത്തിയത്. ഈ വര്‍ഷം ആദ്യമായി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിയാണ് അഖില്‍.പ്രവേശനോത്സവത്തോടനുബന്ധിച്ച് വീടിന്റെ മുറ്റത്ത് തോരണങ്ങളും ബലൂണും അലങ്കരിച്ചായിരുന്നു അഖിലിന്റെ രക്ഷകര്‍ത്താക്കള്‍ ജനപ്രതി നിധികളെയും അധ്യാപകരെയും സ്വീകരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ വിദ്യാര്‍ത്ഥിക്ക് പഠനോപകരണം നല്‍കിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് .പ്രിന്‍സിപ്പള്‍ സി. ആന്‍സിന അധ്യക്ഷത വഹിച്ചു. ഷിബു ഠഡ, സി.സെലിന്‍, സി.ദയ എന്നിവര്‍ നേത്യത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
  • തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പ്രതിയെ പോലീസ് തിരയുന്നു
  • ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show