കനാല്‍ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം: ജനപ്രതിനിധികള്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി ചെറ്റപ്പാലം തേന്മാന വയലില്‍ ചെറുകിട ജലസേചന വകുപ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് 6 മാസം മുമ്പ് പൂര്‍ത്തികരിച്ച കനാല്‍ പൊട്ടിപ്പൊളിഞ്ഞതിലെ അഴിമതി അന്വേഷിക്കണമെന്ന് ജനപ്രതിനിധികള്‍.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.പി.ഡി സജി, വാര്‍ഡ് മെമ്പര്‍ പുഷ്പവല്ലി നാരായണന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 15 വര്‍ഷം മുമ്പ് നിര്‍മ്മാണം നടത്തിയ കനാലിന് പുറത്ത് സിമന്റ് തേച്ച് പിടിപ്പിച്ചാണ് ഉദ്യോഗസ്ഥ-കരാര്‍ ലോബികള്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതെന്നും ഇത് വിജിലന്‍സ് അന്വേഷിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍