മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്
മാനന്തവാടി: മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം അശ്രദ്ധമായും, മദ്യപിച്ചുംകാര്‍ ഓടിച്ച് വന്നയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. താഴയങ്ങാടി പുന്നേലില്‍ വിന്‍സെന്റ് (52) നെതിരെയാണ് കേസെടുത്തത്.ഇയാള്‍ പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും ഗാന്ധിപാര്‍ക്കിലേക്ക് കാര്‍ ഓടിച്ചു വരവേ ഒരു ബൈക്കിനും, കാല്‍നടയാത്രക്കാരനും തട്ടിയെങ്കിലും നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് യൂണിറ്റ് എസ്.ഐ അജിത്ത് കുമാറും സംഘവും സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന െ്രെഡവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
