വിരകള്‍ക്ക് ഇരയാകാതിരിക്കാന്‍ വിരവിമുക്ത ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
മാനന്തവാടി: വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുള്ള കുട്ടികള്‍ എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലുടനീളം ദേശീയ വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ വച്ച് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജെറിന്‍ എസ് ജെറോഡ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി.പി വര്‍ക്കി, ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജോയ് എന്നിവര്‍ സംസാരിച്ചു.19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ വഴി വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കിയും വ്യക്തിശുചിത്വം,കുടിവെള്ള ശുചിത്വം, ഭക്ഷണ ശുചിത്വം , പരിസരശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുമാണ് ദിനാചരണം ആചരിച്ചത്.വിട്ടുപോയ കുട്ടികള്‍ക്ക് ജനുവരി 12 ന് ഗുളിക നല്‍കും .?കുട്ടികള്‍ക്ക് 6 മാസത്തിലൊരിക്കല്‍ വിരനശീകരണ ഗുളിക ആല്‍ബന്‍ഡസോള്‍ നല്‍കുന്നത് വിരബാധ ഇല്ലാതാക്കാന്‍ സഹായിക്കും . എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.
വിരബാധ കുട്ടികളില്‍ പോഷണക്കുറവിനും വിളര്‍ച്ചക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഉത്സാഹക്കുറവ്,ക്ഷീണം,, പഠനക്കുറവ്, വളര്‍ച്ചാപ്രശ്‌നങ്ങള്‍ തുടങ്ങിയവക്കും കാരണമാകുന്നു
വിരബാധ തടയാന്‍ വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കാന്‍ ശ്രദ്ധിക്കണം
ഭക്ഷണത്തിനു മുമ്പും ശൗചാലയത്തില്‍ പോയതിനു ശേഷവും കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക
? തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക
?പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി മാത്രം കഴിക്കുക
? പാദരക്ഷകളില്ലാതെ വെറും നിലത്ത് നടക്കരുത്
?നഖങ്ങള്‍ വെട്ടിയും കൈ ശുദ്ധമായും സൂക്ഷിക്കുക
?ശൗചാലയങ്ങള്‍ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കുക
കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ശരിയായ ആരോഗ്യ ശീലങ്ങള്‍ ശീലിപ്പിക്കുക
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
