വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
പനമരം: പനമരം കൈതക്കലില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വള്ളിയൂര്‍ക്കാവ് സ്‌നേഹഭവന്‍ രഞ്ജിത്ത് (48) നാണ് പരിക്കേറ്റത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി. കൈതക്കല്‍ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്ത് വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ലോറിയുടെ ടയറിനടിയില്‍ കാല്‍ കുരുങ്ങി ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
